Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Dalhousie

മ​ല​ഞ്ചെ​രു​വി​ലൂ​ടെ താ​ഴേ​ക്കു​രു​ണ്ട് വാ​ന്‍; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട് യാ​ത്ര​ക്കാ​ര്‍

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.

യാ​ത്ര​ക്കാ​ര്‍ ക​യ​റി​യ വാ​ന്‍ മ​ല​ഞ്ചെ​രു​വി​ല്‍ നി​ന്നും താ​ഴേ​ക്ക് ഉ​രു​ണ്ടു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​ഴേ​ക്ക് ഉ​രു​ണ്ട് നീ​ങ്ങി​യ വാ​ന്‍ ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ച്ച് നി​ന്ന​തി​നാ​ല്‍ കൊ​ക്ക​യി​ലേ​ക്ക് വീ​ണി​ല്ല.

വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ ര​ണ്ട് സ്ത്രീ​ക​ള്‍​ക്ക് താ​ഴ്ച​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രും സ്ത്രീ​ക​ളാ​യി​രു​ന്നു.

Latest News

Up